top of page
Baker & Grey

നിങ്ങളുടെ വീടും സുരക്ഷിതമാക്കാം !

ആയുധധാരികളായ കവർച്ചാസംഘങ്ങളെ പറ്റിയുള്ള വാർത്തകൾ കഴിഞ്ഞ കുറെ ആഴ്ചകളായി  നമ്മൾ കേൾക്കുന്നുണ്ട്. ഈ വാർത്തകൾ വീടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ഒരു കടുത്ത ചിന്തയ്ക്ക് ഇടയാക്കുന്നു. നമുക്ക് വിട്ടുവീഴ്ച ചെയ്യാൻ‌ കഴിയാത്ത ഒരു കാര്യമാണ് സുരക്ഷ. വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ന് സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾ ഒരുപാട്  സഹായകരമാണ്. കവർച്ചക്കാരുടെ അടുത്ത ഇര നമ്മളാവാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • കവർച്ച നടക്കുന്നത് കൂടുതലും അടുക്കള വാതിലിലൂടെ ആയതിനാൽ അടുക്കള വാതിലിന്റെയും മറ്റു വാതിലുകളുടെയും ലോക്കും ഭദ്രതയും ഉറപ്പുള്ളതാക്കുകയും ലോക്ക് ചെയ്‌തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. എല്ലാ വാതിലുകൾ അടക്കുകയും താക്കോൽ ഉപയോഗിച്ചു പൂട്ടുകയും ചെയ്യുക. വാതിലിന്റെ പുറകിൽ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷാ ലഭിക്കും. ജനൽ പാളികൾ രാത്രിയിൽ അടച്ചിടുക. അപരിചിതർ ബെൽ അടിച്ചാൽ വാതിൽ തുറക്കാതെ തന്നെ ജനൽ വഴി കാര്യം അന്വേഷിക്കുക.

  • വീടിന് പുറത്തും അടുക്കള ഭാഗത്തും രാത്രി ലൈറ്റ് ഓഫ് ആക്കാതിരിക്കുക

  • അപരിചിതരായ സന്ദർശകർ, പിരിവുകാർ ,പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നവർ, യാചകർ,  പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടെങ്ങിയവരെ വളരെയധികം ശ്രദ്ധിക്കുക

  • കവർച്ചക്കാർക്ക് ഉപകാരപ്രദമാകുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ, പാറ, മഴു , എന്നിവ അവർക്കു കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക.

  • രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്തു ഇറങ്ങരുത് . രാത്രി ഉമ്മറത്തു കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽവാസികളെ വിവരം അറിയിക്കുകയും വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക

  • കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക. പണം, ആഭരണം, തുടങ്ങിയവ അലമാര, മേശ തുടങ്ങിയവയിൽ സൂക്ഷിക്കാതിരിക്കുക. കൂടുതൽ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക. നമ്മുടെ കുഞ്ഞുങ്ങൾക്ക് , സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ എന്നിവ അണിയിക്കാതിരിക്കുക.

  • സിസിടിവി: നിങ്ങളുടെ വീട്ടിൽ സിസിടിവികൾ സ്ഥാപിക്കുന്നത് എങ്ങനെ കവർച്ച നടന്നു എന്നറിയാൻ വേണ്ടി മാത്രം ആവരുത്. മറിച്, മോഷണം തടയുക  എന്നതാവണം പ്രധാനം. AI ക്യാമറ അതിന് ഏറ്റവും മികച്ചതാണ്. രാത്രി സമയങ്ങളിലും നമ്മൾ വീട്ടിലില്ലാത്ത സമയങ്ങളിലും ആളനക്കങ്ങൾ  ഡിറ്റക്ട്  ചെയ്യുകയും നമുക്ക് മൊബൈൽ കാൾ വഴിയും   മൊബൈൽ ആപ് അലർട്ട് വഴിയും അലാറം സിസ്റ്റം വഴിയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ മോഷണം തടയുവാനും സാധിക്കും.

  • ഓട്ടോമാറ്റിക് ലൈറ്റുകൾ: രാത്രി സമയത്ത്, ചുറ്റുമുള്ള മൂവ്മെന്റുകൾക്ക് പ്രതികരിക്കുന്നതിൽ ഓട്ടോമാറ്റിക് ലൈറ്റുകൾ വളരെ ഫലപ്രദമാണ്. കോമ്പൗണ്ടിലേക്ക് ആരെങ്കിലും കടക്കുമ്പോൾ ലൈറ്റുകൾ ഓൺ ആവുക വഴി മിക്ക കവർച്ചാ ശ്രമങ്ങളും പ്രാരംഭ ഘട്ടത്തിൽ തന്നെ തടയാം. 

  • കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേ സമയം 4 ഭാഗവും അന്വേഷണം നടത്തുക

  • പോലീസ് വരുന്നതിനു മുമ്പ കവർച്ച നടന്ന മുറി, വാതിൽ, അവരുപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക. തെളിവ് നഷ്ടപ്പെടാൻ അതൊരു കാരണമാവും.

  • കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തു ഇറങ്ങാതിരിക്കുക .

  • രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക . അയൽവീടുകളിലെ നമ്പർ ശേഖരിച്ച് കാണുന്ന സ്ഥലത്ത് വെക്കുക . പോലീസ് സ്റ്റേഷൻ നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.

  • സുരക്ഷാ ഓഡിറ്റ്: മോഷ്ടാക്കൾ പല വഴിയിലൂടെ വീടുകളുടെ അകത്തേക്ക്  കയറാൻ ശ്രമിക്കും. യാതൊരു ശബ്ദവും ഉണ്ടാക്കാതെ പോലും അവർക്ക് അകത്തേക്ക് കടക്കാൻ കഴിയും. ഇങ്ങനുള്ള സാഹചര്യങ്ങൾ ഏത് വീടുകൾക്കും ഉണ്ടാവാൻ സാധ്യതയുണ്ട് . അത് കൊണ്ട് തന്നെ നിങ്ങളുടെ വീടിന്റെ സുരക്ഷയെ വിലയിരുത്താൻ പ്രൊഫഷണൽ സുരക്ഷാ ഓഡിറ്റുകൾ നടത്തുക.സൗജന്യ സുരക്ഷാ ഓഡിറ്റിനായി BAKER & GREY ബന്ധപ്പെടുക. 

  • എമർജൻസി അലാറം സ്വിച്ച് എല്ലാ ബെഡ്റൂമുകളിലും വെക്കുക .ഈ ബെൽ അമർത്തിയാൽ വീടിനകത്തും പുറത്തും അലാറം മുഴങ്ങുന്ന രീതിയിൽ ക്രമീകരിക്കുക.

               ഇത്തരം കാര്യങ്ങൾ നിസ്സാരം എന്ന തോന്നുമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.ഇന്നത്തെ ഇര നാം ആവാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കുകയും ഈ വിവരം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുക.


2 views0 comments

Comments


bottom of page